നഗരത്തിലെ ബാങ്ക് കൊള്ള സംഘത്തെ പിടിക്കാനായി ഇറങ്ങുന്ന അന്വേഷണസംഘം - കൊറിയയിലെ പണം വാരി ചിത്രങ്ങളിലൊന്ന് Cold Eyes (2013)/കോൾഡ് ഐസ് (2013)

ത്രില്ലെർ /കൊറിയൻ
1മണിക്കൂർ 59മിനിറ്റ്
7.1/10


കൊറിയയിലെ പണംവാരി ചിത്രങ്ങളിലൊന്നായ കിടിലനൊരു ത്രില്ലെർ പടം.ബാങ്ക് മോഷണ സംഘവും അവരെ കീഴ്പ്പെടുത്താൻ നോക്കുന്ന അന്വേഷണസംഘവും.ആകെമൊത്തം രണ്ടുമണിക്കൂർ നേരം നിരാശ തോന്നാത്ത സിനിമാ അനുഭവം ഉറപ്പ്.

കഥയിലേക്ക് വന്നാൽ :

വളരെ ബുദ്ധിപരമായി,പ്ലാനിങ്ങിലൂടെ മോഷണം നടത്തുന്ന ഒരു കൊള്ള സംഘത്തെ ആധുനിക രീതി ഉപയോഗിച്ച് പിടികൂടാൻ ശ്രെമിക്കുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രെമമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്. 

വളരെ കൃത്യമായി,ബുദ്ധിപരമായി കരുക്കൾ നീക്കി നടപ്പിലാക്കിയ ഒരു ബാങ്ക് മോഷണത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്.


തുടർന്ന് ഈ കൊള്ളസംഘത്തെ പിടിക്കാൻ ഒരു സ്പെഷ്യൽ അന്വേഷണസംഘം അന്വേഷണം ആരംഭിക്കുന്നു.എന്നാൽ അവരുടെ രീതി വളരെ വ്യത്യസ്തമായിരുന്നു. അവരെ ആദ്യമേ തന്നെ പിടികൂടുന്നതിന് പകരം അവരെ പിന്തുടർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നു.തുടർന്ന് അതിബുദ്ധിമാനായ കൊള്ളസംഘ നേതാവായ ജെയിംസിലേക്ക് എത്തിച്ചേരുന്നു.ശേഷം സംഭവബഹുലമായി ചിത്രം മുന്നോട്ട് പോകുന്നു.


കൊറിയൻ ആക്ഷൻ ത്രില്ലർ പ്രേമികളെ തീർച്ചയായും ഈ ചിത്രം നിരാശരാക്കില്ല.വളരെ വേഗം സഞ്ചരിക്കുന്ന ചിത്രം ഒരുവേള പോലും മടുപ്പ് അനുഭവപ്പെടുന്നില്ല.
ചിത്രം ഇതുവരെ കണ്ടിട്ടില്ലാത്തവർ ഉറപ്പായും കാണാൻ ശ്രമിക്കുക.


പടത്തിന്റെ ട്രൈലെർ കണ്ടു നോക്കാം.

Suggestions

Name

Email *

Message *