ജീവനോടെ ഒരാളെ ശവപ്പെട്ടിയിൽ കുഴിച്ചിട്ടാൽ എങ്ങനുണ്ടാവും? Buried (2010)/ ബറീഡ് (2010)

ത്രില്ലർ / ഇംഗ്ലീഷ്
1മണിക്കൂർ 35മിനിറ്റ്
7/10

ഒന്നരമണിക്കൂർ നിങ്ങളെ ത്രില്ലടിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലർ പടം.ഭീകരമായ ഒരു അന്തരീക്ഷത്തിലൂടെ പടത്തിലുടനീളം കടന്ന് പോകുന്ന ഒരു വെൽ മെയ്ഡ് പടം.
കണ്ടിട്ടില്ലാത്ത ഒരാൾ എന്തായാലും കാണാൻ ശ്രമിക്കുക.


കഥയിലേക്ക് കടന്നാൽ :

അമേരിക്കൻ സൈന്യത്തിന്റെ കടന്നുവരവിനു ശേഷം രാഷ്ട്രീയകാലാവസ്ഥ മാറിമറിഞ്ഞ ഇറാഖിൽ തീവ്രവാദികളുടെ ആക്രമണത്തിനു ഇരയാകുന്ന ഒരു അമേരിക്കൻ ട്രക്ക് ഡ്രൈവറുടെ ഭീകരമായ കഥ പറയുകയാണ് "ബറീഡ്". 2010-ൽ പുറത്തിറങ്ങിയ ഈ ഇംഗ്ലീഷ് ചിത്രം സംവിധാനം നിർവഹിച്ചത് റോഡ്രിഗോ കൊർട്ടെസ്സ് എന്ന സ്പാനിഷ്‌ സംവിധായകൻ ആയിരുന്നു. ലോകമെമ്പാടും ചലച്ചിത്രാസ്വാദകരുടെ പ്രശംസ നേടാൻ ഈ ചെറിയ ചിത്രത്തിനു സാധിച്ചു. 

അബോധാവസ്ഥയിൽ പോൾ കോണ്രോയ് എഴുന്നേൽക്കുമ്പോൾ കൈകാലുകൾ കൂട്ടികെട്ടി വായ മൂടികെട്ടി, ശവപെട്ടിയിലാക്കി കൂരാകൂരിരുട്ടിൽ ആറടി മണ്ണിനടിയിൽ താഴ്ച്ചയിൽ ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ആ ശവപ്പെട്ടിയിൽ ഉണ്ടായിരുന്നത് ഒരു മൊബൈൽ ഫോണും ലൈറ്ററും മാത്രമായിരുന്നു. ട്രക്ക് ഡ്രൈവറായ താനും തന്റെ കൂടെ ഉണ്ടായിരുന്ന കമ്പനി ജീവനക്കാരും തീവ്രവാദികളാൽ ആക്രമിക്കപെട്ടതാണെന്ന് പോൾ കോണ്രോയ് മനസ്സിലാക്കുന്നു.

ആകെ കയ്യിലുള്ള മൊബൈൽ ഫോണിലുടെ തന്റെ കമ്പനിയിലേക്കും ഭാര്യയോടും സംസാരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന കോണ്രോയ്, ആ മൊബൈൽ ഉപയോഗിച്ച് ജീവൻ നിലനിർത്താനും ജീവൻ രക്ഷിക്കാനും ഉള്ള ശ്രമങ്ങളായി മുന്നോട്ട് പോകുന്ന കോണ്രോയുടെ മാനസികസങ്കർഷങ്ങളുടെ പേടിപ്പെടുത്തുന്ന കഥയാണ് "ബറീഡ്" പറയുന്നത്. 
 
ഇരുട്ടിൽ തുടങ്ങി ഇരുട്ടിൽ അവസാനിക്കുന്ന 94 മിനിറ്റ് ദൈർഘ്യം മാത്രമുള്ള ചിത്രം അതിഭീകരമായ അനുഭവമാണ്‌ നമുക്കു സമ്മാനിക്കുന്നത്. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം പൂർണ്ണമായും ഇരുട്ടു നിറഞ്ഞ ശവപെട്ടിയിൽ ചിത്രീകരിച്ചിരിക്കുന്നു പോൾ കോണ്രോയ് മാത്രം സ്ക്രീനിൽ കഥാപാത്രമായി എത്തുമ്പോൾ ബാക്കി എല്ലാ കഥാപാത്രങ്ങളും മൊബൈലിലൂടെ ശബ്ദമായി എത്തുന്നു. എത്ര അഭിനന്ദിച്ചാലും ഭംഗിവാക്കാകില്ല കാരണം ഇതാണ് യഥാർത്ഥത്തിൽ വ്യത്യസ്ഥതമായ സിനിമ, ഒരു വിങ്ങലോടെയല്ലാതെ ഈ ചിത്രം അവസാനിപ്പിക്കാൻ നമുക്ക് കഴിയില്ല, കാണുക ഈ അത്യുഗ്രൻ സസ്പെൻസ് ത്രില്ലർ ക്ലാസ്സിക്ക് "ബറീഡ്".

പടത്തിന്റെ ട്രൈലെർ കണ്ട്നോക്കാം.ഒരു മസ്റ്റ് വാച്ച് ത്രില്ലർ പടം.

Suggestions

Name

Email *

Message *