കോപ്പിയടിയുടെ ഒരു മാരക വേർഷൻ പടം - Bad Genius (2017)/ബാഡ് ജീനിയസ് (2017)

ത്രില്ലർ /തായ്
2 മണിക്കൂർ 10മിനിറ്റ്
7.6/10


ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കിടിലനൊരു പടം കണ്ടാലോ.ദേ ഇതാണ് ആ ഐറ്റം.ജീവിതത്തിൽ ഒരു പരീക്ഷക്ക് എങ്കിലും കോപ്പി അടിക്കാത്ത ആൾക്കാർ കാണുമോ.ദേ അങ്ങനുള്ളവർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പടം.കോപ്പി അടി എന്ന് പറഞ്ഞാൽ നമ്മളൊക്കെ ചെയ്തിട്ടുള്ള ചെറിയ ചെറിയ കോപ്പി അടികൾ അല്ല.എല്ലാം ഹൈടെക് സാധനങ്ങൾ.

കഥയിലേക്ക് വന്നാൽ :

സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ആയ അസാമാന്യ ബുദ്ധിശക്തിയുള്ള ഒരു വിദ്യാർത്ഥിനി തന്റെ തന്റെ അറിവ് പണത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നത് ആണ് സിനിമയുടെ തീം.

നമ്മുടെ കഥ നായികയുടെ പേരു ലിൻ എന്നാണ് ദാരിദ്ര്യ കുടുംബ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ലിൻ പഠനത്തിൽ അതി സമർത്ഥയാണ് അതു കൊണ്ടു തന്നെ നഗരത്തിലെ ഏറ്റവും മികച്ച സ്കൂളിൽ സ്കോളർഷിപ്പോടു കൂടി പഠിക്കാൻ അവൾക് അവസരം ലഭിക്കുന്നു 

തന്റെ ഉറ്റ കൂട്ടുകാരി ആയ ഗ്രേസിനെ പരീക്ഷയിൽ കോപ്പി അടികൻ സഹായിക്കുന്നതിലൂടെയാണ് നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ലിന്നിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.തന്റെ കൂട്ടുകാരിയെ സഹായിക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ മാത്രം ചെയ്ത ഈ പ്രവർത്തി പിന്നീട് കൈവിട്ട കളികൾക് മുന്നേ ഉള്ള ഒരു ആരംഭം മാത്രമായിരുന്നു എന്ന് അന്ന് അവൾ അറിഞ്ഞിരുന്നില്ല.ഇതിനു ശേഷം മറ്റു പണക്കാരായ കുട്ടികളിൽ നിന്നും പണം വാങ്ങി അവരെ കോപ്പിയടിക്കാൻ സഹായിക്കുന്നതോടുകൂടി സിനിമ കൂടുതൽ ത്രില്ലിംഗ് ആകുന്നു.

കോപ്പി അടി അവിടെ കൊണ്ടും നിൽക്കുന്നില്ല ഇന്റർനാഷണൽ ലെവൽ കോപ്പിയടി ഒക്കെ വരാൻ കിടക്കുന്നതേയുള്ളൂ.അതൊകെ കണ്ടു തന്നെ അറിയുക.കൂടുതൽ പറഞ്ഞു നിങ്ങൾ ആസ്വാദനം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല.

കാണാത്തവർ ഉറപ്പായും കണ്ടു നോക്കുക.

Suggestions

Name

Email *

Message *