15 വർഷങ്ങൾക്ക് മുൻപ് നടത്തിയ കൊലപാതകങ്ങൾ താൻ ചെയ്തതാണെന്ന് സമ്മതിച്ചു ഒരു സീരിയൽ കില്ലർ വന്നാലോ ? Confession of Murder (2012)/കോൺഫെഷൻ ഓഫ് മർഡർ (2012)

ത്രില്ലെർ /കൊറിയൻ
1മണിക്കൂർ 59 മിനിറ്റ് 
7.1/10

കൊറിയൻ സിനിമാ ആരാധകരെ ത്രില്ലടിപ്പിക്കുന്ന മറ്റൊരു കിടിലൻ പടം. 2മണിക്കൂർ നേരം ത്രില്ലും ട്വിസ്റ്റും ഒക്കെയായി നിയമം ഒരു കുറ്റവാളിക്ക് കൊടുക്കുന്ന പഴുതുകളും എല്ലാം പറയുന്ന ഒരു ത്രില്ലെർ.2012 ൽ റിലീസ് ആയ ഈ ചിത്രം പറയുന്നതും കൊറിയയിൽ നിലനിന്ന ഒരു നിയമത്തെ പറ്റിയാണ്.15വർഷം തെളിവില്ലാതെ കേസ് നിന്നാൽ ആ കേസ് തള്ളിപ്പോകും.

കഥയിലേക്ക് വന്നാൽ :

പത്തോളം സ്ത്രീകളെ കൊലപാതകം ചെയ്ത ഒരു സീരിയൽ കില്ലെർ നെ പിടിക്കാനുള്ള ചുമതല ഡിറ്റക്ടീവ് ചോയ്ഹെയോങ്ങ് ന് ആണ്.എന്നാൽ കൊലപാതകിയെ പിടിക്കാനുള്ള ശ്രമത്തിൽ ഡിറ്റക്ടീവ് നെ പരിക്കേൽപിച്ചു കൊലപാതകി രക്ഷപ്പെടുന്നു. കുറ്റകൃത്യം ചെയ്തു കഴിഞ്ഞു 15 വർഷങ്ങൾ കഴിഞ്ഞാൽ പിന്നീട് അയാളെ ശിക്ഷിക്കാൻ കഴിയില്ല എന്ന് നിയമം ഉള്ള നാടാണ്. അയാളെ ഇതുവരെയും പിടിച്ചിട്ടില്ല. 

15 വർഷങ്ങൾക്കു ശേഷം ആ പത്തോളം സ്ത്രീകളെ കൊന്നത് താനാണ് എന്നും അത് എങ്ങനെ ചെയ്തു എന്നും വിശദികരിച്ചു കൊണ്ട് ഒരു പുസ്‌തകം രചിക്കുകയും അത് പത്രസമ്മേളനത്തിൽ പ്രകാശനം ചെയ്യുകയും ചെയ്യുന്നു.


ഇത് വലിയ ജനശ്രദ്ധ നേടുകയും പുസ്‌തകം റെക്കോർഡ് വേഗത്തിൽ വിറ്റുപോകുകയും ചെയുന്നു. അങ്ങനെ കൊലയാളി ജനങ്ങളുടെ ഇടയിൽ ഒരു സെലിബ്രിറ്റി ആയി മാറുന്നു. എന്നാൽ അയാളുടെ കൊലപാതകത്തിൽ ഇരകളായ സ്ത്രീകളുടെ കുടുംബങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്ന് ഈ സീരിയൽ കില്ലെർ നെ കൊല്ലാനുള്ള ശ്രമങ്ങൾ നടത്തുന്നു.

 അതിനിടയിൽ പണ്ട് ഈ കേസ് അന്വേഷിച്ച ചോയ്ഈ പുസ്‌തകം രചിച്ച ആൾ അല്ല ആ സീരിയൽ കില്ലെർ എന്ന വാദിക്കുന്നു. പിന്നെ Choi ഉം ആ സീരിയൽ കില്ലെർ ഉം തമ്മിൽ ഉള്ള ഒരു ലൈവ് ടീവി ഷോയിൽ കാര്യങ്ങൾ മാറി മറിയുന്നു. യഥാർത്ഥ സത്യങ്ങൾ പുറത്തു വരുന്നു.

ഒരു കിടിലൻ കൊറിയൻ ത്രില്ലർ മൂവി.
സ്ക്രീൻപ്ലേ , ആക്ഷൻ, ബിജിഎം പിന്നെ അഭിനേതാക്കളുടെ പ്രകടനം എല്ലാം മികച്ചു നിന്നു. ക്ലൈമാക്സിന് മുമ്പുള്ള ട്വിസ്റ്റും ക്ലൈമാക്സും എല്ലാം വേറെ ലെവൽ ആയിരുന്നു.

കൊറിയൻ ആക്ഷൻ ത്രില്ലർ മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയും കണ്ടിരികേണ്ട ഒരു മികച്ച ചിത്രം.പടത്തിന്റെ ട്രൈലെർ കണ്ടു നോക്കൂ.

Suggestions

Name

Email *

Message *